'ബിയോണ്ട് ടുമോറോ' 28ന്
Thursday 26 June 2025 12:11 AM IST
കോഴിക്കോട് : കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുമായി ചേർന്ന് 'ബിയോണ്ട് ടുമോറോ 2025' സമ്മേളനം 28ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി എട്ടുവരെ കോഴിക്കോട് റാവീസ് കടവ് റിസോർട്ടിൽ നടക്കും. 'ഇന്ത്യയുടെ സർഗാത്മക സമ്പദ് വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തൽ (ഷോപ്പിംഗ് ഇന്ത്യാസ് ക്രിയേറ്റീവ് എക്കോണമി) എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ നയകർത്താക്കൾ, സർഗാത്മക സംരംഭകർ, നിക്ഷേപകർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരുൾപ്പെടെ പങ്കെടുക്കും. 'ബിയോണ്ട് ടുമോറോ' എന്നത് സമ്മേളനത്തിനപ്പുറം സർഗാത്മകതയുടെയും നവീകരണത്തിന്റെയും സുസ്ഥിര സാംസ്‌കാരിക സംരംഭകത്വത്തിന്റെയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ദേശീയ വേദിയാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.