ലഹരി വിരുദ്ധ സൈക്കിൾ റാലി
Thursday 26 June 2025 12:15 AM IST
വടകര: റൂറൽ ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ 'അരുത് അരുതാത്ത ലഹരി അരുത് " എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയ്ക്ക് ചോമ്പാല പൊലീസ് നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ഗായകൻ വി.ടി മുരളി, സാഹിത്യകാരൻ മടപ്പള്ളി വിജയൻ , കെ.എം സത്യൻ, സുനിൽ മടപ്പള്ളി, ബിജിഷ്, യൂസഫ് മമ്മാലികണ്ടി, എസ്.പി.സി സീനിയർ കാഡറ്റ് നവനി തുടങ്ങി പ്രസംഗിച്ചു ചോമ്പാല എസ്.എച്ച്.ഒ ബി.കെ സിജു അദ്ധ്യക്ഷത വഹിച്ചു. ലിംക ബുക്ക് ഒഫ് റെക്കാഡ് ജേതാവ് പൂനൂർ യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷാമിലിന് വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് ആർ ഉപഹാരം നൽകി.