യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച്
Thursday 26 June 2025 12:02 AM IST
കൊയിലാണ്ടി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കൊത്തിപ്പൊളിച്ച് കാൽനട യാത്ര പോലും ദുസഹമായി മാറിയ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വൈസ് ചെയർമാൻ ശശി കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, ഗ്രാമപഞ്ചായ അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ഷരീഫ് , റസീന ഷാഫി, വത്സല പുല്ല്യത്ത്, അബ്ദുള്ള വലിയാണ്ടി, ആലിക്കോയ കണ്ണങ്കടവ് എന്നിവർ പ്രസംഗിച്ചു. കൺവീനർ എം.പി.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു.