ഇസ്രയേലിൽ നിന്ന് 36 മലയാളികൾ കൂടിയെത്തി

Thursday 26 June 2025 1:32 AM IST

ന്യൂഡൽഹി : ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലും ഓപ്പറേഷൻ സിന്ധു ഇന്നലെയും തുടർന്നു. രാവിലെ 11ന് ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ വ്യോമസേനയുടെ സി -17 വിമാനത്തിൽ 296 ഇന്ത്യക്കാരെത്തി. അതിൽ 36 പേർ മലയാളികൾ. എല്ലാവരും ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു.

ഇന്നലെ വൈകീട്ട് 04.30ന് ഇറാനിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിൽ 296 ഇന്ത്യക്കാരുണ്ടായിരുന്നു. നാലു നേപ്പാൾ സ്വദേശികളും. ഇതോടെ 3154 പേരെ ഇറാനിൽ നിന്ന് തിരികെയെത്തിച്ചുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.