ആൽമരം കടപുഴകി
Thursday 26 June 2025 1:13 AM IST
മുതലമട: മാമ്പള്ളം കിഴക്കേകാട്ടിൽ കൂറ്റൻ ആൽമരം കടപുഴകി വീണു. കിഴക്കേകാട് മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തുള്ള 75 വർഷം പഴക്കമുള്ള ആൽമരമാണ് കടപുഴകി വീണത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞ് വീണിരുന്നു. ഇതിനു പിന്നാലെയാണ് മരം കടപുഴകിയത്. സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് വൈദ്യുത ബന്ധം താറുമാറായി. സമീപത്തെ ഒരു കടയ്ക്കും നാശനഷ്ടം സംഭവിച്ചു. അപകടത്തിൽ ആളപായമില്ല. മാരിയമ്മൻ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആൽമരം മുറിക്കാനിരിക്കെയാണ് മഴയത്ത് കടപുഴകി വീണത്.