ജോബ് ഡ്രൈവ് 28 ന്
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എxപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോബ് ഡ്രൈവ് 28ന്. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ പത്തിനാണ് അഭിമുഖം. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടെലി സെയിൽസ്, പ്രൊജക്ട് മാനേജർ, ഏജൻസി മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, അക്കൗണ്ടിംഗ് സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഗോഡൗൺ കീപ്പർ, ഡ്രൈവർ ആൻഡ് സെയിൽസ്മാൻ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ടാലി, ജി.എസ്.ടി, പി.ജി, എം.ബി.എ, ബിടെക് യോഗ്യതയുള്ള എപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഭാഗമാകാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റതവണ രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435, 2505204