ഹോട്ടലുകളിൽ ജി.എസ്.ടി പരിശോധന 3.5കോടി പിരിച്ചെടുത്തു

Thursday 26 June 2025 1:29 AM IST

തിരുവനന്തപുരം: നികുതി കുടിശിക ഇളവ് സഹിതം തീർക്കാനായി സർക്കാർ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതിയുടെ കാലാവധി 30ന് പൂർത്തിയാകാനിരിക്കെ കുടിശിക നൽകാൻ ഒരുനീക്കവും നടത്താത്ത സ്ഥാപനങ്ങളിൽ മുൻകാല കുടിശിക പിരിച്ചെടുക്കാനായി ജി.എസ്.ടി.വകുപ്പ് ശക്തമായ റിക്കവറി നടപടികൾക്ക് തുടക്കമിട്ടു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാത്രമായി 65ഓളം ഹോട്ടലുകളിൽ പരിശോധന നടത്തി. 3.5കോടിയോളം കുടിശിക പിരിച്ചെടുത്തതായി ജി.എസ്.ടി.കമ്മിഷണർ അറിയിച്ചു. 2005-21 വരെയുള്ള കുടിശികകൾ തീർപ്പാക്കാനാണ് ആംനസ്റ്റി.