വ്യവസായ അനുമതിക്ക് കേന്ദ്ര,സംസ്ഥാന പോർട്ടലുകൾ ഏകോപിപ്പിക്കുന്നു
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാൻ പോർട്ടലുകൾ ഏകോപിപ്പിക്കുന്നു. കേരളത്തിന്റെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് പോർട്ടലായ കെ-സ്വിഫ്റ്റിനെ ദേശീയ ഏകജാലക സംവിധാനമായ എൻ.എസ് .ഡബ്ല്യു.എസുമായി സംയോജിപ്പിച്ചാണ് വകുപ്പുകളുടെ ഏകോപനവും വ്യവസായ സംരംഭങ്ങളുടെ അനുമതി പ്രക്രിയയും എളുപ്പമാകുന്നത്. ഒന്നിലധികം അനുമതികൾ നേടുന്നതിലെ സങ്കീർണത ഇതോടെ ഒഴിവാകും. ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറൻസ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കാലതാമസവും കുറയും.
എൻ.എസ്. ഡബ്ല്യു.എസ് അനുമതിയുടെ തുടർച്ചയായി സംസ്ഥാനത്തു നിന്നുള്ള സേവനങ്ങൾക്കായി കെ-സ്വിഫ്റ്റ് പോർട്ടൽ(https://kswift.kerala.gov.in/
വിവിധ വകുപ്പുതല ക്ലിയറൻസുകൾക്കായി ഏകീകൃത അപേക്ഷ സമർപ്പിക്കാൻ സഹായിക്കുന്ന കോമൺ ആപ്ലിക്കേഷൻ ഫോറത്തിലേക്ക് (സി.എ.എഫ്) എളുപ്പത്തിൽ പ്രവേശിക്കാം. രണ്ട് പ്ലാറ്റ് ഫോമുകളിലുമുള്ള അപേക്ഷകളുടെ നില നിക്ഷേപകർക്ക് തത്സമയം ട്രാക്ക് ചെയ്യാനാകും.