കാൻഡിയറിന്റെ പുതിയ സ്റ്റോർ തിരുവല്ലയിൽ

Thursday 26 June 2025 12:54 AM IST

കൊച്ചി: കല്യാൺ ജൂവലേഴ്‌സിന്റെ ലൈഫ്‌സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിന്റെ കേരളത്തിലെ മൂന്നാമത്തെ ഷോറൂം തിരുവല്ലയിൽ പ്രവർത്തനമാരംഭിച്ചു. തിരുവല്ലയിൽ എം.സി. റോഡിനോട് ചേർന്നുള്ള പുതിയ ഔട്ട്ലെറ്റ് കാൻഡിയറിന്റെ ഇന്ത്യയിലെ 76ാം സ്റ്റോറാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് കാൻഡിയർ ആഭരണങ്ങൾ കൂടുതൽ സമീപസ്ഥമാക്കുകയാണ്. ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ ഒന്നിപ്പിച്ച് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും ഇതിലൂടെ ലഭ്യമാക്കുന്നു. യുവാക്കൾ, പ്രൊഫഷണലുകൾ, സ്റ്റൈൽ അവബോധമുള്ള പുരുഷന്മാർ എന്നിവർക്കായുള്ള ഭാരം കുറഞ്ഞതും വൈവിദ്ധ്യമാർന്നതുമായ ആഭരണങ്ങളാണ് കാൻഡിയർ ലഭ്യമാക്കുന്നത്. 10,000 രൂപ മുതൽ വില ആരംഭിക്കുന്ന ആധുനികവും ട്രെൻഡ്-ഫോർവേഡുമായ ഡിസൈനുകളിലാണ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറിൽ ഡയമണ്ട്, സോളിറ്റയർ സ്റ്റോൺ എന്നിവയ്ക്ക് 20 ശതമാനം വിലക്കുറവും സ്വർണം, പ്ലാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം ഇളവും ലഭിക്കും. ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡ് എന്നതിൽനിന്നും ശക്തമായ ഓമ്‌നി ചാനൽ റീട്ടെയ്‌ലർ എന്ന നിലയിലേയ്ക്ക് പരിണമിച്ച കാൻഡിയർ മികച്ച ഷോപ്പിംഗ് അനുഭവമാണ് ഓൺലൈനിലും ഇൻ-സ്റ്റോറിലും ഉപയോക്താക്കൾക്ക് നൽകുന്നത്.