ബെന്നി ചിന്നപ്പൻ കേരള ടെലികാേം മേധാവി
Thursday 26 June 2025 12:01 AM IST
കൊച്ചി: ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കേരളത്തിലെ അഡീഷണൽ ഡയറക്ടർ ജനറലായി തൃശൂർ സ്വദേശി ബെന്നി ചിന്നപ്പൻ ചുമതലയേറ്റു. ഐ.ടി.എസ് 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും മാഹിയുടെയും ചുമതലയുണ്ട്. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക്, കുസാറ്റിൽ നിന്ന് ഡിജിറ്റൽ ഇലക്ട്രോണിക്‌സിൽ എം.ടെക്, ഫിനാൻസിൽ എം.ബി.എ എന്നിവ നേടിയിട്ടുണ്ട്. 34 വർഷത്തിലേറെയുള്ള ഔദ്യോഗിക ജീവിതത്തിൽ പല സുപ്രധാന പദവികളും വഹിച്ചു. ഇലക്ട്രോണിക് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ, ടെലികോം നെറ്റ് വർക്ക് ആസൂത്രണം, ബിസിനസ് വികസനം എന്നിവയിൽ വൈദഗ്ദ്ധ്യമുണ്ട്. കേരളത്തിൽ ബി.എസ്.എൻ.എല്ലിന്റെ മൊബൈൽ ശൃംഖല ആരംഭിക്കുന്നതിലും വിപുലീകരിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.