എം.എൽ.എ എക്സലൻസ് അവാർഡ്

Thursday 26 June 2025 12:15 AM IST

റാന്നി : എം എൽ എ എക്സലൻസ് അവാർഡ് 2025 ശനിയാഴ്ച റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ പത്തിന് രജിസ്ട്രേഷൻ ആരംഭിക്കും. 11ന് ജോസ് കെ മാണി എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനാകും. 10, 12 ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / ഏ 1 നേടിയ റാന്നി നിയോജകമണ്ഡലത്തിലെ കുട്ടികൾക്കും മറ്റ് യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവർക്കു മാണ് അഡ്വ.പ്രമോദ് നാരായൺ എം എൽ എയുടെ നേതൃത്വത്തിൽ എക്സലൻസ് അവാർഡ് നൽകുക.

അവാർഡിന് അർഹരായവരുടെ വിവരങ്ങൾ നേരത്തെ ശേഖരിച്ചിരുന്നു.