വായനപക്ഷാചരണം  

Thursday 26 June 2025 12:16 AM IST

തിരുവല്ല : വൈ.എം.എ ഗ്രന്ഥശാലയുടെയും യു.ആർ.ഐ പീസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ വായനപക്ഷാചരണം മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. റിയ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഷറഫുദ്ദീൻ സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോസഫ് ചാക്കോ, ഏ.വി.ജോർജ് ,റോയി വർഗീസ് ഇലവുങ്കൽ ,ഷാമില്ല പി.എച്ച് ,ലതീഷ്.റ്റി, സുബിന സുബൈർ ,ശ്രുതി ശശി ,ആദം മുഹമ്മദ് ,അവിൻ ടോം ജോബി ,കെ.എസ്.അദീബ് ,ഇർഫാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വായനദിന പ്രതിജ്ഞ, വായനദിന ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടത്തി.