ലഹരിവിരുദ്ധ സെമിനാർ
Thursday 26 June 2025 12:17 AM IST
അടൂർ : മിത്രപുരം ഗാന്ധിഭവൻ ഐ ആർ സി എയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ചെറുത്തുനിൽപ്പിനായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ലഹരിവിരുദ്ധ സെമിനാറും നടത്തി. ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.പി.സന്തോഷ്, ഹർഷകുമാർ, ഹരിപ്രസാദ് , അടൂർ രാമകൃഷ്ണൻ ,എസ്.രേഷ്മ, രാജ്യശ്രീ എച്ച്.കുമാർ ,ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.