ലഹരിവിരുദ്ധ ക്യാമ്പയിൻ

Thursday 26 June 2025 12:18 AM IST

അടൂർ : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെൽ കൊല്ലം, പത്തനംതിട്ട റീജിയന്റെ ആഭിമുഖ്യത്തിൽ ബോധപൂർണിമ ലഹരി വിരുദ്ധ ക്യാമ്പയിൻ ഇന്ന് കൊട്ടാരക്കര കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടക്കും. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ഉണ്ണികൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും. പ്രതിജ്ഞ,ഫ്ലാഷ് മൊബ്, റാലി, പോസ്റ്റർ പ്രസിദ്ധീകരണം മറ്റു കലാപരിപാടികൾ എന്നിവയുണ്ടാകും. 200 ഓളം എൻ എസ് എസ് വോളണ്ടിയർമാർ പങ്കെടുക്കും.