വായന മാസാചരണം

Thursday 26 June 2025 12:19 AM IST

പന്തളം: കുരമ്പാല തെക്ക് ടി.എസ്.രാഘവൻ പിള്ള സ്മാരക ഗ്രന്ഥശാലയുടെ നേത്വത്വത്തിൽ വായന മാസാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വായന മാസാചരണം തോട്ടക്കോണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ അനുസ്മരണം റിട്ട.ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.ആനന്ദക്കുട്ടൻ ഉണ്ണിത്താൻ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ആർ.മധുസുദനക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. മുൻ ഗ്രന്ഥശാല സെക്രട്ടറി ഡോ.കെ.ലതീഷ്, മുൻ ഗ്രന്ഥശാല ട്രഷറാർ ആർ.കൃഷ്ണനുണ്ണിത്താൻ, ഗ്രന്ഥശാല മുൻ പ്രസിഡന്റ് എം.പി.കൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.കെ സുജിത്ത് സ്വാഗതവും ഭരണസമിതിയംഗം ലക്ഷ്മി നന്ദിയും പറഞ്ഞു.