യുവസാഹിത്യ ക്യാമ്പ്

Thursday 26 June 2025 12:13 AM IST

പത്തനംതിട്ട: യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 18 നും 40നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ (കഥ, കവിത മലയാളത്തിൽ) ജൂലായ് 10ന് മുമ്പ് sahithyacamp2023@gmail.com ഇ-മെയിലിലോ തപാൽമുഖേനയോ അയക്കണം. സൃഷ്ടി കർത്താവിന്റെ പേരും മേൽവിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തണം. കവിത 60 വരിയിലും കഥ എട്ട് ഫുൾസ്‌കാപ്പ് പേജിലും കവിയരുത്. വിലാസം, കേരളസംസ്ഥാന യുവജന ക്ഷേമബോർഡ്, സ്വാമിവിവേകാനന്ദൻ യൂത്ത് ഭവൻ, ദൂരദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ , തിരുവനന്തപുരം 695043. ഫോൺ : 0471 2733139.