ഒസ്ട്രാവയിലും നീരജ് സ്വർണം
Wednesday 25 June 2025 11:14 PM IST
85.29 മീറ്റർ
ഒസ്ട്രാവ : ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് മെഡലിസ്റ്റുമായ നീരജ് ചോപ്രയ്ക്ക് ചെക്ക് റിപ്പ്ളിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റിൽ സ്വർണം. 85.29 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. ഇതിന് മുമ്പ് പാരീസ് ഡയമണ്ട് ലീഗ് മീറ്റിൽ 88.16 മീറ്റർ എറിഞ്ഞ് സ്വർണം നേടിയിരുന്നു.കഴിഞ്ഞ മാസം നടന്ന ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ കരിയറിലാദ്യമായി 90 മീറ്ററിന് മുകളിൽ എറിയാൻ നീരജിന് കഴിഞ്ഞിരുന്നു.
സ്വർണം ലഭിച്ചെങ്കിലും പ്രകടനത്തിൽ താൻ തൃപ്തനല്ലെന്നും സെപ്തംബറിൽ ടോക്യോയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും മത്സരശേഷം നീരജ് പറഞ്ഞു. ചെക്ക് റിപ്പബ്ളിക്കുകാരനായ ഇതിഹാസ ജാവലിൻ താരം യാൻ സെലസ്നിയാണ് നീരജിന്റെ കോച്ച്.