ജില്ലാ പ്രവർത്തക സമ്മേളനം
Thursday 26 June 2025 12:13 AM IST
പത്തനംതിട്ട : ദേശീയ കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാപ്രവർത്തക സമ്മേളനം ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു മരുതിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, എ.സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, ജി.രഘുനാഥ്, സിബി താഴെത്തിലത്ത്, മീഫ മീരാൻ, ബൈജു ഭാസ്‌കർ, ബെന്നി മാടത്തുംപടി, ഷൈനു മലയിൽ, ഇന്ദിര പ്രേം, സജി തേക്കടിയിൽ, സന്ദീപ് തോമസ്, ശ്യാം കൃഷ്ണ, വേണുഗോപാൽ, പ്രസാദ്.സി.ജി എന്നിവർ പ്രസംഗിച്ചു.