വിളക്കിത്തല നായർ സമാജം

Thursday 26 June 2025 12:14 AM IST

ഏനാദിമംഗലം : വിളക്കിത്തല നായർ സമാജം ഏനാദിമംഗലം ശാഖ വാർഷികവും പഠനോപകരണ വിതരണവും താലൂക്ക് സെക്രട്ടറി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ശാഖാ സെക്രട്ടറി പി.എൻ.പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി പി.എൻ.പ്രസാദ് (പ്രസിഡന്റ് ), എ.അനിൽകുമാർ (വൈസ് പ്രസിഡന്റ്), ലേഖ അനിൽകുമാർ (സെക്രട്ടറി), മായ ശ്രീകണ്ഠൻ (ജോയിന്റ് സെക്രട്ടറി), അനിത സുനിൽകുമാർ (ട്രഷറർ), അനിൽകുമാർ (കേന്ദ്രപ്രതിനിധി), പ്രഭാസനൻ (താലൂക്ക് പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു. എ.അനിൽ കുമാർ സ്വാഗതവും താര അനിൽ നന്ദിയും പറഞ്ഞു.