സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ
Thursday 26 June 2025 12:10 AM IST
കരുനാഗപ്പള്ളി: "മാനവികതയുടെ ശബ്ദം ഉയരട്ടെ, ഒന്നിച്ച് കൈകോർക്കാം യുദ്ധത്തിനെതിരെ" എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ട്രാൻസ്പോർട്ട് സ്റ്റാൻഡിന് സമീപം നടന്ന കൂട്ടായ്മ ഡോ.വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജഗത്ജീവൻ ലാലി അദ്ധ്യക്ഷനായി. കെ.ശശിധരൻപിള്ള സ്വാഗതം പറഞ്ഞു. വിജയമ്മ ലാലി, ബി.ശ്രീകുമാർ, ആർ.രവി, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, യു.കണ്ണൻ എന്നിവർ സംസാരിച്ചു. സി.പി.ഐ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് മഹേഷ് ജയരാജ്, അബ്ദുൽ സലാം, പി. ശ്രീധരൻ പിള്ള, ജെ.അജയകുമാർ, അഡ്വ.മനു, നാസർ പാട്ടക്കണ്ടത്തിൽ, വസുമതി രാധാകൃഷ്ണൻ, മുഹമ്മദ് കുഞ്ഞ്, അഡ്വ.സുധീർ കാരിക്കൽ, ഷിഹാൻ ബഷി, എം.ഷാജി, എസ്.അയ്യപ്പൻ, ജെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.