3.95 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Thursday 26 June 2025 12:14 AM IST

കൊല്ലം: കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ മൺറോത്തുരുത്ത് പട്ടംതുരുത്ത് കനടത്തി​യ റെയ്ഡി​ൽ 3.90 കി​ലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. കിഴക്കേകല്ലട ചിറ്റുമല തെക്ക് മുറിയിൽ മുനമ്പത്ത് വീട്ടിൽ ജിജോ ജേക്കബ് (32), കൊറ്റങ്കര മാമൂട് കല്ലുവിളരാജമല്ലി സദനത്തിൽ പ്രമോദ് (അച്ചു-25) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. പി.ഒ ഹരികൃഷ്ണൻ, പി.ഒ (ഗ്രേഡ്) ജ്യോതി, അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ്, ഗോകുൽ ഗോപൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.