ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

Thursday 26 June 2025 1:24 AM IST

തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 4ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂന് ഹാജരാകേണം. വിശദവിവരങ്ങൾക്ക് 0471 2417112, 9188900161