കൺവെൻഷനും പ്രതിഷേധ കൂട്ടായ്മയും
ശാസ്താംകോട്ട: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ നയിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി പടിഞ്ഞാറേ കല്ലട മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും പ്രതിഷേധ കൂട്ടായ്മയും നടത്തി.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അംബുജാക്ഷി അമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബീന, ഗീവർഗീസ്, അജിത് ചാപ്രയിൽ, ഗീത, ജയലക്ഷ്മി, ഗീതാ കുമാരി, ശിവരാമ പിള്ള, ലീലാമ്മ പാപ്പച്ചൻ, സതീദേവിയമ്മ എന്നിവർ സംസാരിച്ചു.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വൈദ്യുതി ചാർജ്, വെള്ളക്കരം, ഭൂനികുതി, കെട്ടിട നികുതി എന്നിവയിലെ വർദ്ധനവ്, സമസ്ത മേഖലയും തകർത്ത് വനിതകൾ നേതൃത്വം നൽകുന്ന ആശാ പ്രവർത്തകരുടെ സമരം 100 ദിവസം പിന്നിട്ടിട്ടും ഒത്തുതീർപ്പാക്കാൻ കഴിയാത്ത സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.