35 എസ്‌.ഐമാർക്ക് സ്ഥാനക്കയറ്റം, 70 സി.ഐമാർക്ക് സ്ഥലംമാറ്റം

Thursday 26 June 2025 1:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 35 സബ് ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകി എസ്.എച്ച്.ഒമാരായി നിയമിച്ചു. 70 സി.ഐമാരെ വിവിധ സ്റ്റേഷനുകളിലേക്കും മാറ്റി നിയമിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച എസ്‌.ഐമാർ (ബ്രാക്കറ്റിൽ നിയമനം ലഭിച്ച സ്റ്റേഷൻ): ക്രൈംബ്രാഞ്ച് എസ്‌.ഐ എസ്.ആർ.സേതുനാഥ് (ചോമ്പാല സ്റ്റേഷൻ. കോഴിക്കോട്), തുമ്പ എസ്‌.ഐ ആർ.ബിജു (കൈപ്പമംഗലം സ്റ്റേഷൻ, തൃശൂർ), നെയ്യാറ്റിൻകര എസ്‌.ഐ എസ്വി ആഷിഷ് (മംഗലപുരം, തിരുവനന്തപുരം), തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌.ഐ ജി.കെ.രഞ്ജിത് (സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, തിരു.), ജില്ലാ പൊലീസ് ആസ്ഥാനം എസ്.ഐ ടി.മഹേഷ് (ചേവായൂർ, കോഴിക്കോട് സിറ്റി), മറൈൻ എൻഫോഴ്സ്‌മെന്റ് വിഴിഞ്ഞം എസ്‌.ഐ ബി.ദീപു (മീനാക്ഷിപുരം, പാലക്കാട്), സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ എസ്.ഐ പി.അനിൽകുമാർ (തുമ്പ, തിരുവനന്തപുരം), കന്റോൺമെന്റ് എസ്.ഐ പി.ഡി.ജിജുകുമാർ (തമ്പാനൂർ, തിരുവനന്തപുരം), പേട്ട എസ്.ഐ ജെ.ബിനോദ് കുമാർ (മൂന്നാർ, ഇടുക്കി).