അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിച്ചു

Friday 27 June 2025 12:09 AM IST
എം കൃഷ്ണൻ വാർഷിക ദിനാചരണം ആർ.ജെ.ഡിഅടിയന്തിരാവസ്ഥ വിരുദ്ധ ദിനമായി ആചരിച്ചപ്പോൾ

വടകര: പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം എം.എൽ.എ, വടകര റൂറൽ ബാങ്ക് സ്ഥാപകൻ എന്നീനിലകളിൽ പ്രവർത്തിച്ച എം.കൃഷ്ണന്റെ 35-ാം ചരമവാർഷിക ദിനവും പ്രമുഖ സോഷ്യലിസ്റ്റ്‌ പി.വിശ്വംഭരന്റെ ജന്മശതാബ്ദിയും ആർ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി. ഇ.പി. ദാമോദരൻ, എ.ടി.ശ്രീധരൻ, പി.പ്രദീപ് കുമാർ, എടയത്ത് ശ്രീധരൻ, അഡ്വ.സി. വിനോദൻ, മഹേഷ് ബാബു എൻ.പി എന്നിവർ പ്രസംഗിച്ചു. ആർ.ജെ.ഡി വടകര മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി. കുമാരൻ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.