കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന്
Friday 27 June 2025 1:28 AM IST
തിരുവനന്തപുരം: നിലമ്പൂർ വിജയത്തിന്റെ പശ്ചാത്തലത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് രാവിലെ 10.30ന് ഇന്ദിരാഭവനിൽ യോഗം ചേരും. ഉപതിരഞ്ഞെടുപ്പിന്റെ വിലയിരുത്തലിനൊപ്പം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്‌തേക്കും. ആയുർവേദ ചികിത്സയിലായതിനാൽ മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരായ വി.എം.സുധീരനും കെ.സുധാകരനും പങ്കെടുക്കില്ല.