ഗവർണർ ഉന്നത നിലവാരം പുലർത്തണം: ചെന്നിത്തല
Friday 27 June 2025 1:40 AM IST
കൊല്ലം: തന്റെ പദവിയുടെ അന്തസ് തിരിച്ചറിഞ്ഞ് അതിനോട് ഉന്നത നിലവാരം പുലർത്താൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തയാറാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതാംബ എന്ന വിശ്വാസത്തോട് ആർക്കും എതിർപ്പില്ല. എന്നാൽ അതിന്റെ പേരിൽ ആർ.എസ്.എസിന്റെ കൊടി മറ്റുള്ളവരുടെ കൈകളിലേക്ക് കെട്ടിയേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് സംസ്ഥാനത്തെ പുതിയ സംഘർഷത്തിന് കാരണം. സംഘപരിവാരങ്ങളുടെ കൊടിയടയാളങ്ങൾ ഓദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാക്കാൻ ഗവർണർ ശ്രമിക്കരുത്.
വിവാദ തീരുമാനങ്ങളിൽ നിന്ന് ഗവർണർ വിട്ടുനിൽക്കണം. ഗവർണർ തന്നെ മുൻകൈയെടുത്ത് വിവാദത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.