ഹെറോയിനുമായി പിടിയിൽ

Friday 27 June 2025 1:04 AM IST

പെരുമ്പാവൂർ: ഒരു ഗ്രാം ഹെറോയിനുമായി മുർഷിദാബാദ് സ്വദേശി പിടിയിൽ. പെരുമ്പാവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് സമീപത്ത് വച്ചാണ് ഡൊങ്കൽ രായ്പുർ കാട്ടകോ സ്വദേശിയായ ഷുക്കൂർ അലിയയുടെ മകൻ ബാപൻ ഷാ (38) പിടിയിലായത്. പെരുമ്പാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പി.സി. തങ്കച്ചൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ടി.വി. ജോൺസൺ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്‌സൈസ് ഓഫിസർ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.