ഹജ്ജ് തീർത്ഥാടനം: സ്വീകരണം

Friday 27 June 2025 12:06 AM IST

നെടുമ്പാശേരി: നെടുമ്പാശേരി ക്യാമ്പ് മുഖേന ഹജ്ജ് കർമ്മം നിർവഹിച്ച് തിരിച്ചെത്തിയ ആദ്യസംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. വ്യാഴാഴ്ച്ച പുലർച്ചെ 12.15നും 6.45നുമുള്ള സൗദി എയർലൈൻസിന്റെ രണ്ട് വിമാനങ്ങളിലായി 564 ഹാജിമാരാണ് മടങ്ങിയെത്തിയത്. ആദ്യ വിമാനത്തിൽ 139 സ്ത്രീകളും രണ്ടാമത്തെ വിമാനത്തിൽ 282 വനിതാ തീർത്ഥാടകരുമുണ്ടായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ മൊയ്തീൻകുട്ടി, നൂർ മുഹമ്മദ് നൂർഷ, അഷ്കർ കോറാട്ട്, അനസ് ഹാജി, മുഹമ്മദ് സക്കീർ, ജാഫർ കെ. കക്കോത്ത്, ടി.കെ. സലിം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ന് മൂന്ന് വിമാനങ്ങളിലായി 855 ഹാജിമാർ തിരിച്ചെത്തും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി 6388 ഹാജിമാരാണ് ഹജ്ജ് കർമ്മത്തിനായി യാത്ര തിരിച്ചിരുന്നത്.