കാറിനുള്ളിൽ മലമ്പാമ്പ്

Friday 27 June 2025 12:07 AM IST

ഫോർട്ട് കൊച്ചി: കൽവത്തിയിൽ കാറിനുള്ളിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടിക്ക് പോകാൻ ഉടമ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ അസാധാരണമായ ശബ്ദം കേട്ടു. പരിശോധിച്ചപ്പോൾ എൻജിനുള്ളിൽ എഴടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടു. പാമ്പുപിടിത്ത വിദഗ്ദ്ധരെ വിളിച്ചു വരുത്തി പാമ്പിനെ എൻജിനിൽ നിന്ന് മാറ്റിയതോടെ കാർ സ്റ്റാർട്ടായി. ഫോറസ്റ്റ് അധികാരികൾ മേൽ നടപടികൾ സ്വീകരിച്ചു.