ഭാരതാംബ ജാതിക്കും രാഷ്ട്രീയത്തിനും അതീതം,​ വിദ്യാഭ്യാസ മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ലംഘനമെന്ന് ഗവർണർ

Thursday 26 June 2025 9:08 PM IST

തിരുവനന്തപുരം : രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗവർണർ ആർ.വി. ആർലേക്കർ. ഭാരതാംബ എന്നത് രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ലെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. രാജഭവനിലെ പരിപാടിയിൽ നിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും കത്തിൽ വിമർശിച്ചു. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവർണർ പറയുന്നു.

സ​ർ​ക്കാ​ർ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​കാ​വി​ക്കൊ​ടി​യേ​ന്തി​യ​ ​ഭാ​ര​താം​ബ​യു​ടെ​ ​ചി​ത്രം​ ​വ​യ്ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ഇ​നി​യു​ള്ള​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഇ​ത് ​ഒ​ഴി​വാ​ക്ക​ണം.​ ​ഭ​ര​ണ​ഘ​ട​ന​ ​അം​ഗീ​ക​രി​ച്ച​ ​ദേ​ശീ​യ​ ​ചി​ഹ്ന​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ഉ​പ​യോ​ഗി​ക്കാ​വൂ. എന്നുമാണ് മുഖ്യമന്ത്രി ഗവർണർക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. ​ ​മ​തേ​ത​ര​ത്വ​ത്തെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​സം​ഘ​ട​ന​ക​ളു​ടേ​ത് ​പാ​ടി​ല്ല.ഭാ​ര​താം​ബ​യു​ടെ​ ​ചി​ത്രം​ ​ഉ​പ​യോ​ഗി​ച്ച​തി​ലു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ഷേ​ധം​ ​അ​റി​യി​ക്കു​ന്നെ​ന്നും​ ​ക​ത്തി​ലു​ണ്ട്.​ ​ബു​ധ​നാ​ഴ്ച​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ഗ​വ​ർ​ണ​റെ​ ​എ​തി​ർ​പ്പ​റി​യി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ഭാ​ര​താം​ബ​ ​ചി​ത്രം​ ​ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​രാ​ജ്ഭ​വ​നി​ലെ​ ​പ​രി​സ്ഥി​തി​ ​ദി​നാ​ഘോ​ഷ​ ​ച​ട​ങ്ങ് ​സ​ർ​ക്കാ​ർ​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​സ്കൗ​ട്ട് ​ആ​ൻ​ഡ് ​ഗൈ​ഡ്സി​ന്റെ​ ​പു​ര​സ്കാ​ര​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​ഭാ​ര​താം​ബ​ ​ചി​ത്ര​മു​ള്ള​തി​നാ​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.​ ​ബു​ധ​നാ​ഴ്ച​ ​ഗ​വ​ർ​ണ​ർ​ ​പ​ങ്കെ​ടു​ത്ത​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റ് ​ഹാ​ളി​ലെ​ ​സ്വ​കാ​ര്യ​ച​ട​ങ്ങി​ൽ​ ​ഭാ​ര​താം​ബ​ ​ചി​ത്ര​ത്തെ​ച്ചൊ​ല്ലി​ ​വ​ൻ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി.