കോലു മിഠായി ഉദ്ഘാടനം

Friday 27 June 2025 12:10 AM IST

കാക്കനാട്: സ്ക്കൂളുകൾ കേന്ദ്രീകരിച്ച് വർദ്ധിച്ചു വരുന്ന ലഹരി വ്യാപനം തടയാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന "കോലു മിഠായി" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര തേവക്കൽ സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.എം. റെജീന, പി.ടി.എ. പ്രസിഡന്റ് എം.എ.ഹസൈനാർ, പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൻ സീന മാർട്ടിൻ, സ്കൂൾ പ്രിൻസിപ്പൽ കെ. മനോജ് എന്നിവർ സംസാരിച്ചു.