ധർണയുമായി സി.ഐ.ടി.യു
Friday 27 June 2025 12:11 AM IST
കൊച്ചി: കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ളോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലയിലെ പത്ത് യൂണിറ്റുകളിൽ ധർണ നടത്തി. എറണാകുളത്ത് സംസ്ഥാന കമ്മിറ്റിയംഗം എം.ജി അജി ഉദ്ഘാടനം ചെയ്തു. അങ്കമാലിയിൽ പി.കെ ജൂബിൻ, ആലുവയിൽ കെ.ജെ ഐസക്, പറവൂരിൽ പി.കെ സോമൻ, റീജിയണൽ വർക്‌ഷോപ്പിൽ അബ്ദുൾ ലത്തീഫ്, കോതമംഗലത്ത് പി.എസ് ബാലൻ, പെരുമ്പാവൂരിൽ സുജു സോണി, മൂവാറ്റുപുഴയിൽ സി.കെ. സോമൻ, പിറവത്ത് സോമൻ വല്ലയിൽ, കൂത്താട്ടുകുളത്ത് സണ്ണി കുര്യാക്കോസ് എന്നിവർ ഉദ്ഘാടനം ചെയ്‌തു.