എം.ഇ.എസ് യൂണി. സംസ്ഥാന സമ്മേളനം

Friday 27 June 2025 12:13 AM IST

കൊച്ചി: ഓൾ കേരള എം.ഇ.എസ് എംപ്ലോയീസ് യൂണിയൻ 44-ാം സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.ജി അജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഒ. വിൽസൺ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ഡി.ഇ.എഫ് ജനറൽ സെക്രട്ടറി സി. ശ്രീകുമാർ മുഖ്യ പ്രഭാഷണവും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി.ഡി. നന്ദകുമാർ, കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി പി.ബി. സുധീഷ്, എം.കെ. അഭിലാഷ്, കെ. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.ഒ. വിൽസൺ (പ്രസിഡന്റ്), സി. സതീഷ് (ജനറൽ സെക്രട്ടറി), കെ.ശ്രീദേവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.