ഏകദിന ശില്‌പശാല
Friday 27 June 2025 12:16 AM IST
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വാർഷിക പദ്ധതിയിൽ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീയുവാക്കൾക്കായുള്ള മികവ് പദ്ധതിയുടെ ഭാഗമായി സൗജന്യ പരിശീലന കോഴ്സുകളുമായി ബന്ധപ്പെട്ട ശില്പശാല ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എം. ഷെഫീക്ക്, ഫിനാൻസ് ഓഫീസർ പി. ഹനീഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ മങ്ങാട്ട് എന്നിവർ സംസാരിച്ചു.