നിക്ഷേപ ഉപദേശത്തിന് ആപ്പുമായി ടാറ്റ
Friday 27 June 2025 12:20 AM IST
തിരുവനന്തപുരം: വിവിധ ധനകാര്യ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്പ് ടാറ്റ ഗ്രൂപ്പ് പുറത്തിറക്കി. മ്യൂച്വൽ ഫണ്ടുകൾ,ഇക്വിറ്റി,ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഒരിടത്ത് കാണുന്നതിനുള്ള പോർട്ട്‌ഫോളിയോ 360, നേരത്തെയുള്ള വിരമിക്കൽ ആസൂത്രണത്തിനുള്ള ഫയർ കാൽക്കുലേറ്റർ, നിക്ഷേപ വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്മാർട്ട് കാർട്ട്, ലളിതവും സുരക്ഷിതവുമായ ഓൺബോർഡിംഗ് പ്രക്രിയ തുടങ്ങിയവ പുതിയ ആപ്പിൽ ലഭ്യമാണ്.
ടാറ്റായുടെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഈ സേവനം അവതരിപ്പിക്കുന്നത്.എല്ലാ നിക്ഷേപങ്ങളും ഒരിടത്ത് കാണാനും തീരുമാനങ്ങളെടുക്കാനും ഇത് സഹായിക്കുമെന്ന് ടാറ്റ അസറ്റ് മാനേജ്‌മെന്റിന്റെ ചീഫ് ഡിസ്ട്രിബ്യൂഷൻ ആൻഡ് ഡിജിറ്റൽ ഓഫീസർ ഹേമന്ത് കുമാർ പറഞ്ഞു.