അമേരിക്കൻ സാമ്പത്തിക മേഖല തളരുന്നു
Friday 27 June 2025 12:22 AM IST
കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) 0.5 ശതമാനം ഇടിവ് നേരിട്ടു. നേരത്തെ വിലയിരുത്തിയതിലും കുറഞ്ഞ വളർച്ചാ നിരക്കാണിതെന്ന് വിലയിരുത്തുന്നു. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും അധിക തീരുവ നടപടികളും അമേരിക്കയിലെ ബിസിനസ് മേഖലയെ പ്രതികൂലമായി ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ ഉപഭോക്താക്കൾ ചെലവ് ചുരുക്കൽ ശക്തമാക്കിയെന്ന് കമ്പനികൾ പറയുന്നു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി 2.4 ശതമാനം വളർച്ച നേടിയിരുന്നു.