തെക്കേ ഇന്ത്യയിൽ ചുവടുറപ്പിച്ച് ലുലു ഫിൻസെർവ്

Friday 27 June 2025 12:24 AM IST

കൊച്ചി; നാല് വർഷത്തിനിടെ കേരളത്തിലും തമിഴ്നാട്ടിലുമായി 51 ശാഖകളുമായി ലുലു ഫിൻസെർവ് തെക്കേ ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ്, ലുലു ഫിൻസെർവ് എംഡി സുരേന്ദ്രൻ അമിറ്റത്തൊടി, സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തമിഴ്നാട് മേഖലയിൽ ഒൻപത് ശാഖകൾ തുറന്നാണ് ഈ നേട്ടം കൈരിച്ചത്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് , തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലാണ് പുതിയ ശാഖകൾ.

2021 നവംബർ ഒന്നിന് ഇന്ത്യയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ലുലു ഫിൻസെർവിന് കേരളത്തിൽ ഇരുപതും തമിഴ്നാട്ടിൽ മുപ്പത്തിയൊന്നും ശാഖകളുണ്ട്. ചെറുകിട , ബിസിനസ്, എംഎസ്എംഇ, വ്യക്തിഗത വായ്പകളും ഇൻഷ്വറൻസ് സേവനങ്ങളും കമ്പനി ലഭ്യമാക്കുന്നു.