തടവുകാരുടെ അപ്പീലുകൾ ഓൺലൈനായി നൽകാം
Friday 27 June 2025 12:00 AM IST
കൊച്ചി: തടവുകാർക്ക് ഹൈക്കോടതിയിൽ അപ്പീൽ,പരോൾ എന്നിവ ഫയൽ ചെയ്യാനുള്ള ഇ-ഫയലിംഗ് സംവിധാനം ജൂലായ് 1ന് നിലവിൽ വരും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ഹൈക്കോടതിയിലെ കേസ് മാനേജിംഗ് സംവിധാനവും ജയിൽ വകുപ്പിന്റെ ടെക്‌നിക്കൽ സെല്ലും സഹകരിച്ചാണിത്. കെൽസയും ഹൈക്കോടതി ഐ.ടി ഡയറക്ടറേറ്റും പ്രത്യേകം നടപടിക്രമത്തിന് രൂപം നൽകിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് പദ്ധതി. തടവുകാരുടെ അപ്പീലുകളും മറ്റ് അപേക്ഷകളും ഓൺലൈൻ മുഖേന ഫയൽ ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ച് ജയിൽ ഡി.ജി.പിക്ക് ഹൈക്കോടതി രജിസ്ട്രാർ ജനറൽ കത്തയച്ചു.