അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Friday 27 June 2025 12:00 AM IST

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവജനസഭയുടെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണം ഡൽഹിയിൽ നടന്നു. അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. അരുൺ വേണുഗോപാലിന് സഭയുടെ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി അംഗത്വ ഫോറം കൈമാറി.സഭാ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ, വൈസ് ചെയർമാൻ അമൽ രാജ് ഗാന്ധിഭവൻ ,ബിനു ഒ.എസ്,വിനോദ് കുമാർ കല്ലെത്ത് ,ബിനീഷ് ഇടക്കരി ,ദീപാ ലക്ഷ്മി, സതി സുനിൽ, അമ്പിളി ബിനു എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവജനസഭയുടെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണയോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ. അരുൺ വേണുഗോപാലിന് സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അംഗത്വ ഫോറം കൈമാറുന്നു. സ്വാമി വീരേശ്വരാനന്ദ സമീപം