ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്, ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബ ചിത്രം വയ്ക്കരുത്

Friday 27 June 2025 1:24 AM IST

തിരുവനന്തപുരം: രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ഗവർണർ ആർ.വി. ആർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകി.

സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. ഇനിയുള്ള പരിപാടികളിൽ ഇത് ഒഴിവാക്കണം. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടേത് പാടില്ല. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിലുള്ള സർക്കാരിന്റെ പ്രതിഷേധം അറിയിക്കുന്നെന്നും കത്തിലുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറെ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, ഭാരതാംബ ചിത്രം ഒഴിവാക്കണമെന്ന് ഉപദേശ രൂപത്തിലല്ല, നിർദ്ദേശം പോലെയാണ് കത്തെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. മുംബയ്, ഗോവ എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷം ജൂലായ് രണ്ടിന് ഗവർണർ തിരിച്ചെത്തിയ ശേഷം മറുപടി നൽകും.

ഔദ്യോഗിക ചിഹ്നങ്ങൾക്ക് പുറമെയുള്ളവ സർക്കാർ പരിപാടികളിൽ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശം സർക്കാരിന് കിട്ടിയതായി കത്തിൽ പറയുന്നു. ഭാരതാംബയുടെ ചിത്രം സംസ്ഥാനം നിർബന്ധമായും പാലിക്കേണ്ട ഭരണഘടനാ പ്രതീകമല്ലെന്ന നിലപാടാണ് സർക്കാരിന്. സർക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിലോ കീഴ്വഴക്കങ്ങളിലോ ഉൾപ്പെടാത്ത കാര്യങ്ങൾ ചടങ്ങുകളിൽ ഉൾപ്പെടുത്തരുതെന്നാണ് ഗവർണറെ അറിയിച്ചിട്ടുള്ളത്.

ഭാരതാംബ ചിത്രം ഉപയോഗിച്ചതിനെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ ചടങ്ങ് സർക്കാർ റദ്ദാക്കിയിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പുരസ്കാരദാന ചടങ്ങിൽ ഭാരതാംബ ചിത്രമുള്ളതിനാൽ മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ബുധനാഴ്ച ഗവർണർ പങ്കെടുത്ത കേരള സർവകലാശാല സെനറ്റ് ഹാളിലെ സ്വകാര്യചടങ്ങിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലി വൻ സംഘർഷമുണ്ടായി.

വീ​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ​ഗ​വ​ർ​ണർ

കാ​വി​ക്കൊ​ടി​യേ​ന്തി​യ​ ​ഭാ​ര​താം​ബ​ ​ചി​ത്ര​ത്തെ​ച്ചൊ​ല്ലി​ ​ക​ത്തു​ക​ളി​ൽ​ ​ഏ​റ്റു​മു​ട്ടി​ ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​വി.​ ​ആ​ർ​ലേ​ക്ക​റും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും.​ ​ഭാ​ര​താം​ബ​യെ​ന്ന​ ​ആ​ശ​യം​ ​ഇ​ന്നും​ ​ഇ​ന്ന​ലെ​യും​ ​ഉ​ണ്ടാ​യ​ത​ല്ലെ​ന്നും​ ​ഏ​തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യു​ടെ​ ​ആ​ശ​യ​മ​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച​ ​മ​റു​പ​ടി​ക്ക​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ഭാ​ര​താം​ബ​യു​ടെ​ ​ചി​ത്രം​ ​ഔ​ദ്യോ​ഗി​ക​ച​ട​ങ്ങു​ക​ളി​ൽ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.

വ​ന്ദേ​മാ​ത​രം​ ​എ​ന്ന​തി​ന്റെ​ ​അ​ർ​ത്ഥം​ ​അ​മ്മേ​ ​പ്ര​ണാ​മം​ ​എ​ന്നാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.​ ​ഇ​ന്ത്യ​യെ​ ​അ​മ്മ​യാ​യാ​ണ് ​അ​ക്കാ​ലം​ ​മു​ത​ൽ​ ​ക​ണ്ടി​രു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ഭാ​ര​താം​ബ​യെ​ ​റോ​ഡി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ച്ച് ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്ന​മു​ണ്ടാ​ക്ക​രു​ത്.​ ​എ​ല്ലാ​വ​രു​ടേ​തു​മാ​ണ് ​ഭാ​ര​താം​ബ.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തീ​ക്ഷ​യാ​ണ്.​ ​സ്വാ​ത​ന്ത്ര്യ​ത്തി​ൽ​ ​നി​ന്ന് ​ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​ ​പ്ര​തീ​ക​മാ​ണ്.​ ​അ​തി​നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ല. കാ​വി​യെ​ന്ന​ത് ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട​ന​യു​ടെ​യും​ ​നി​റ​മ​ല്ല.​ ​ത്യാ​ഗ​ത്തി​ന്റെ​ ​നി​റ​മാ​ണ് ​കാ​വി​യെ​ന്നാ​ണ് ​ഭ​ര​ണ​ഘ​ട​നാ​ ​നി​ർ​മ്മാ​ണ​സ​ഭ​യി​ലെ​ ​ച​ർ​ച്ച​ക​ളി​ൽ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​വും​ ​ഡോ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​നും​ ​പ്ര​കീ​ർ​ത്തി​ച്ച​ത്.​ ​രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും​ ​ഭ​ര​ണാ​ധി​കാ​രി​ക​ളും​ ​ത്യാ​ഗ​സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം.​ ​അ​തി​ന്റെ​ ​അ​ട​യാ​ള​മാ​ണ് ​കാ​വി.​ ​രാ​ജ്ഭ​വ​ന് ​രാ​ഷ്ട്രീ​യ​ ​നി​റം​ ​ന​ൽ​കാ​ൻ​ ​ശ്ര​മി​ക്ക​രു​ത്.​ ​ഐ​ക്യ​ത്തോ​ടെ​ ​മു​ന്നോ​ട്ടു​ ​പോ​വു​ക​യാ​ണ് ​വേ​ണ്ട​ത്. മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​കു​ട്ടി​ക​ളു​ടെ​ ​മു​ന്നി​ൽ​ ​വ​ച്ച് ​പ്ര​തി​ഷേ​ധി​ച്ചി​റ​ങ്ങി​പ്പോ​യ​ത് ​ശ​രി​യാ​യി​ല്ല.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ചെ​ന്ന് ​ത​നി​ക്ക് ​പ​രാ​തി​യി​ല്ല.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​ഓ​രോ​രു​ത്ത​രും​ ​പാ​ലി​ക്കേ​ണ്ട​താ​ണ്.​ ​മ​ന്ത്രി​ ​സ്വ​ന്തം​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​മ​റ​ന്നാ​ണ് ​പെ​രു​മാ​റി​യ​ത്.​ ​സ്വ​യം​ ​ചി​ന്തി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​രാ​ജ്ഭ​വ​ന്റെ​ ​ക​ടു​ത്ത​ ​അ​തൃ​പ്തി​ ​അ​റി​യി​ക്കു​ന്നു​ ​-​ ​ഗ​വ​ർ​ണ​ർ​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.