പി.എസ്.സി അഭിമുഖം

Friday 27 June 2025 12:00 AM IST

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സംസ്‌കൃതം (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 359/2022, 360/2022) തസ്തികയിലേക്ക് ജൂലായ് 2ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294). കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലായ് 3, 4 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ 0495 2371971 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

പ്രമാണപരിശോധന

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെക്കാട്രോണിക്സ്) (കാറ്റഗറി നമ്പർ 654/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ- 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ (കാറ്റഗറി നമ്പർ 687/2023) തസ്തികയിലേക്ക് 30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ- 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).

വകുപ്പുതല പരീക്ഷാഫലം

ജനുവരിയിലെ വിജ്ഞാപന പ്രകാരം നടത്തിയ വകുപ്പുതല പരീക്ഷയുടെ ഫലം പി.എസ്.സി വെബ്‌സൈറ്റിലും പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും. വിജയിച്ചവർ സർട്ടിഫിക്കറ്റിനായി പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. സർട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിച്ചശേഷം ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം, ഔദ്യോഗിക തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കി പി.എസ്.സി ആസ്ഥാന ഓഫീസിൽ നിന്നും ജൂലായ് 1 മുതൽ 31 വരെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നേരിട്ട് കൈപ്പറ്റാം. കൂടാതെ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോൾ തന്നെ അപേക്ഷാർത്ഥികൾക്ക് ഡിജിലോക്കറിലും ലഭ്യമാകും. ഡിജിലോക്കർ അക്കൗണ്ടിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന പ്രിന്റ് പ്രൊബേഷൻ, പ്രൊമോഷൻ ആവശ്യങ്ങൾക്ക് താത്കാലികമായി ഉപയോഗിക്കാം.

എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹി​ക​നീ​തി​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​(​നി​ഷ്)​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ജൂ​ലാ​യ് 15​ ​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​:​/​/​n​i​s​h.​a​c.​i​n​/​o​t​h​e​r​s​/​c​a​r​e​e​r.

ലോ​കാ​യു​ക്ത​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​കാ​യു​ക്ത​യി​ൽ​ ​കോ​ർ​ട്ട് ​ഓ​ഫീ​സ​ർ​ ​(50200​-105300​)​ ​ത​സ്തി​ക​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​സ​ർ​വ്വീ​സി​ൽ​ ​സ​മാ​ന​ ​ത​സ്തി​ക​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​നി​യ​മ​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​നി​ശ്ചി​ത​ ​ശ​മ്പ​ള​ ​നി​ര​ക്കി​ലു​ള​ള​വ​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​അ​തി​ന് ​താ​ഴെ​യു​ള​ള​ ​ശ​മ്പ​ള​ ​നി​ര​ക്കി​ലു​ള​ള​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.​ ​നി​രാ​ക്ഷേ​പ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഫോം​ 144​ ​കെ.​എ​സ്.​ആ​ർ​ ​പാ​ർ​ട്ട് 1,​ ​ബ​യോ​ഡേ​റ്റ​ ​(​ഫോ​ൺ​ ​ന​മ്പ​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ചേ​ർ​ക്ക​ണം​)​ ​എ​ന്നി​വ​ ​ഉ​ള്ള​ട​ക്കം​ ​ചെ​യ്തി​ട്ടു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​മേ​ല​ധി​കാ​രി​ ​മു​ഖേ​ന​ ​ജൂ​ലാ​യ് 15​ ​വൈ​കി​ട്ട് 5​ന​കം​ ​ര​ജി​സ്ട്രാ​ർ,​ ​കേ​ര​ള​ ​ലോ​കാ​യു​ക്ത,​ ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യം,​ ​വി​കാ​സ് ​ഭ​വ​ൻ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​-33​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.