കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സ്വന്തം ഓഫീസ് സമുച്ചയം പ്രവേശന വാർഷികം ഇന്ന്
പത്തനംതിട്ട: കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സ്വന്തം ഓഫീസ് സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരുവർഷം തികയുന്നു. രാവിലെ 9.30ന് ഓഫീസ് ഹാളിൽ നടക്കുന്ന ആഘോഷ പരിപാടികളും സമ്മേളനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി പ്രസിദ്ധീകരിച്ച ഹെൽത്ത് ടിപ്സ് പുസ്തകം ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി പ്രകാശനം ചെയ്യും. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. നടിയും നർത്തകിയുമായ ശാലുമേനോൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കൗൺസിലർമാരായ സിന്ധു അനിൽ, പി.കെ.അനീഷ് എന്നിവർ സംസാരിക്കും.
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററും അടൂർ യൂണിയൻ കൺവീനറുമായ അഡ്വ.മണ്ണടി മോഹൻ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.മോഹൻ ബാബു, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ, തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, ഇൻസ്പെക്ടിംഗ് ഓഫീസർമാരായ രവീന്ദ്രൻ എഴുമറ്റൂർ, ടി.പി.സുന്ദരേശൻ, അസി.സെക്രട്ടറി പി.എസ്.വിജയൻ, കേരളകൗമുദി റീഡേഴ്സ് ക്ളബ് ഭാരവാഹികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
കേരളകൗമുദി ഡെസ്ക് ചീഫ് വിനോദ് ഇളകൊള്ളൂർ സ്വാഗതവും ബ്യൂറോ ചീഫ് എം.ബിജുമോഹൻ കൃതജ്ഞതയും പറയും.
കഴിഞ്ഞ വർഷം ഇതേദിവസം കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ഭദ്രദീപം തെളിയിച്ചാണ് പ്രവേശന കർമ്മം നിർവഹിച്ചത്. തുടർന്ന് ഔദ്യോഗിക സമ്മേളനം ഒക്ടോബർ 24ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയാണ് ഉദ്ഘാടനം ചെയ്തത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓഫീസ് സമുച്ചയ സമർപ്പണം നിർവഹിച്ചു.