ശതാഭിഷേക പരിപാടി 29ന്
Friday 27 June 2025 12:21 AM IST
പത്തനംതിട്ട : കേരള ജനവേദി രക്ഷാധികാരി കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ശതാഭിഷേകത്തിന്റെ നിറവിൽ. ജനവേദി സംഘടിപ്പിക്കുന്ന ശതാഭിഷേക ആഘോഷ പരിപാടികൾ 29ന് രാവിലെ 9 മുതൽ പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ നടക്കും. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കും. നിയമ സാക്ഷരതാ ക്ലാസും നടക്കും.