ലഹരി വിരുദ്ധദിനം ആചരിച്ചു

Friday 27 June 2025 12:23 AM IST

പത്തനംതിട്ട : കേരള മദ്യവർജന ബോധവൽക്കരണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ ഹമീദ്, കെ.ജമീല മുഹമ്മദ്, ഗിരിജ മോഹൻ, അടൂർ നഗരസഭ കൗൺസിലർ സുധ പത്മകുമാർ, ഉബൈദുള്ള കടവത്ത്, കെ.എ.കമറുദ്ദീൻ, സദാനന്ദൻ, ബേബിക്കുട്ടി ഡാനിയൽ, എസ്.ആർ.ഗോപാലൻ, പി.വി.ഏബ്രഹാം, ജോബിൻ തമ്പി, ഓമന ചെല്ലപ്പൻ, ടി.കെ.ശിവൻ, പി.ജെ.ഡാനിയൽ, പി.സി.സതീഷ് എന്നിവർ സംസാരിച്ചു.