ദേവപ്രശ്ന പരിഹാര ക്രിയകൾ

Friday 27 June 2025 12:27 AM IST

വള്ളിക്കോട് : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ ദേവപ്രശ്നപരിഹാരക്രിയകൾ നടത്തി. അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിഷ്ണുപൂജ, മഹാസുദർശനഹോമം, മഹാമൃത്യുഞ്ജയഹോമം, സുകൃതഹോമം, തിലഹവനം എന്നിവ നടന്നു. വിനോദ് ബുധനൂർ പ്രധാന ദൈവജ്ഞനായി നടന്ന ദേവപ്രശ്നത്തിലെ കണ്ടെത്തലുകൾക്കുള്ള പരിഹാര ക്രിയകളാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. നേരത്തെ ശ്രീകോവിൽ നവീകരിച്ച് ചെമ്പോല പാകി കുംഭാഷിഷേകം നടത്തിയിരുന്നു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറൻമുള പാർത്ഥസാരഥിക്ഷത്രം, തൃപ്പാറ മഹാദേവർ ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം, വി.കോട്ടയം മാളികപ്പുറം ക്ഷേത്രം എന്നിവിടങ്ങളിൽ വഴിപാടുകളും നടത്തി. മുറജപം, സർപ്പബലി, കാൽകഴുകിച്ചൂട്ട് എന്നിവ നടക്കും.