ലഹരി വിരുദ്ധ പ്രവർത്തനം

Friday 27 June 2025 12:27 AM IST

പത്തനംതിട്ട : സമൂഹത്തിൽ ലഹരി വ്യാപനം വർദ്ധിക്കുകയാണെന്നും എക്‌സൈസും പൊലീസും പൊതുസമൂഹവും ജാഗ്രതയോടെ ഒന്നിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു. എക്‌സൈസ് വിമുക്തി മിഷൻ കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പി.വി ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിമുക്തി മിഷൻ ജില്ലാ മാനേജർ എസ്.സനിൽ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ രാജീവ് ബി.നായർ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളിയിക്കൽ, ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പീസ്‌കോപ്പ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ഷാജി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.പ്രവീൺ, അസിസ്റ്റന്റ് പ്രൊഫ.സൗമ്യ ജോസ്, ആൻസി സാം, എൻ.സി.സി ഓഫീസർ ജിജോ കെ.ജോസഫ് എന്നിവർ പങ്കെടുത്തു.