ലഹരി വിരുദ്ധ ക്യാമ്പയിൻ
Friday 27 June 2025 12:28 AM IST
അടൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെൽ കൊല്ലം, പത്തനംതിട്ട റീജിയന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നടന്നു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ഉണ്ണികൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞ,ഫ്ലാഷ് മൊബ്, റാലി, പോസ്റ്റർ പ്രസിദ്ധീകരണം, കലാപരിപാടികൾ എന്നിവ നടന്നു. വിവിധ എൻജിനീയറിംഗ് കോളേജുകളിലെ എൻ എസ് എസ് വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും പങ്കെടുത്തു.