ക്ളബ് ലോകകപ്പ് : ബൊറൂഷ്യ, ഇന്റർ പ്രീ ക്വാർട്ടറിൽ

Thursday 26 June 2025 11:48 PM IST

അറ്റ്‌ലാന്റ : അമേരിക്കയിൽ നടക്കുന്ന ക്ളബ് ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരങ്ങളിൽ വിജയം നേടി ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടും ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും പ്രീ ക്വാർട്ടറിലേക്ക് കടന്നു. മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് അർജന്റീന ക്ളബ് റിവർപ്ളേറ്റിനെ കീഴടക്കിയ ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പായ ഇന്റർ ഗ്രൂപ്പ് ഇയിലെ ഒന്നാമന്മാരായാണ് അവസാന പതിനാറിൽ ഇടം പിടിച്ചത്. രണ്ടാമന്മാരായി റിവർപ്ളേറ്റും പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.

ഗ്രൂപ്പ് എഫിൽ ദക്ഷിണകൊറിയൻ ക്ളബ് ഉൽസാനെ 1-0ത്തിന് കീഴടക്കി ഒന്നാമന്മാരായാണ് ബൊറൂഷ്യ പ്രീ ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ ഇന്റർ ബ്രസീലിയൻ ക്ളബ് ഫ്ളുമിനെൻസിനെയും ബൊറൂഷ്യ മെക്സിക്കൻ ക്ളബ് മൊണ്ടേറിയേയും നേരിടും.