ഗുരു ദർശനവും സമകാലിക ഇന്ത്യയും സെമിനാർ

Friday 27 June 2025 12:00 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഗുരുദർശനവും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സിൻഡിക്കേറ്റ് അംഗം ഡോ. എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ഡോ. ടി.എസ്. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് മേധാവി ഡോ. ആർ.ഐ.ബിജു അദ്ധ്യക്ഷനായി. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എ.പി.സുനിത സംസാരിച്ചു. ഫിലോസഫി വിഭാഗം അസി. പ്രൊഫസർ ഡോ. വിജയ് ഫ്രാൻസിസ് സ്വാഗതവും അസി. പ്രൊഫസർ ഡോ. എ.സി.നിസാർ നന്ദിയും പറഞ്ഞു.